
ഏറ്റുമാനൂർ: ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് എൻ.സി.പിയിൽ ചേർന്ന ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരിയുടെ നേതൃത്വത്തിൽ ഒരു സംഘം പാർട്ടി വിട്ടു. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ, സംസ്ഥാന നിവാഹക സമിതി അംഗം ബിനു തിരുവഞ്ചൂർ തുടങ്ങിയവരാണ് പാർട്ടി വിട്ടത്. അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പഴയ നേതാക്കളുടെ അതിപ്രസരം മൂലം കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും ഇവർ പറഞ്ഞു. ജില്ലാ എക്സി.അംഗം സി.എം. ജലീൽ, മണ്ഡലം ജനറൽ സെക്രട്ടറി ഷാജി തെള്ളകം, പുതുപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി എം.കെ മോഹൻദാസ് തുടങ്ങിയവരും പാർട്ടി വിട്ടവരിലുണ്ട്.