കോട്ടയം: നീണ്ടൂർ ശ്രീമൂലസ്ഥാനം മംഗലത്തുമല ക്ഷേത്രത്തിൽ 17ന് ചന്ദ്ര പൊങ്കാല നടക്കും. ചന്ദ്രദീപ പ്രകാശനം 16ന് വൈകുന്നേരം 7ന് ക്ഷേത്രതന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ക്ഷേത്രകാര്യദർശി എം.വി ശിവകുമാറും ചേർന്ന് നിർവഹിക്കും. ഇതിനു മുന്നോടിയായി ഗണപതി പൂജയും അപ്പം ചുടലും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുക.