കോട്ടയം: നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഇളനീർ തീർത്ഥാടനം ഇന്ന് നടക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ വലിയ പങ്കാളിത്തത്തോടെയുള്ള തീർത്ഥാടന ഘോഷയാത്ര ഒഴിവക്കാനാണ് ക്ഷേത്രകമ്മിറ്റിയുടെ തീരുമാനം. രാവിലെ 8.30ന് തിരുവാതുക്കൽ ഗുരുനഗറിൽ നിന്നും പുറപ്പെട്ട് കാരാപ്പുഴ, തിരുനക്കര വഴി നാഗമ്പടത്തേക്ക് എത്തും. 11ന് ഇളനീർ തീർത്ഥാടനം സമർപ്പണം. ഭക്തർ ക്ഷേത്രത്തിൽ നേരിട്ടെത്തി ഇളനീർ അഭിഷേകം നടത്തണം.