പാമ്പാടി: ശിവഗിരി മഠം ശാഖാ സ്ഥാപനമായ പൂതകുഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം 21മുതൽ 23 വരെ നടക്കും. ശിവഗിരി മഠം ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയുടെ ജില്ലാതല ഉദ്ഘാടനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിക്കും. ട്രസ്റ്റ് ബോർഡംഗം സ്വാമി ഗുരുപ്രസാദ്, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ എന്നിവർ പങ്കെടുക്കും. ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം ,ഭജന, സമാപന സമ്മേളനം,കെ.കെ.പ്രഭാകരൻ അനുസ്മരണം എന്നിവയാണ് മുഖ്യ പരിപാടികൾ .