പനമറ്റം: വെളിയന്നൂർ ധർമ്മശാസ്താക്ഷേത്രത്തിൽ മകരവിളക്കുത്സവം ഇന്ന് .വൈകിട്ട് 6മുതൽ 9വരെ തിരുമുമ്പിൽപറ. 7ന് താലപ്പൊലി എതിരേൽപ്പ്, 9ന് തിരുവാതിരകളി. നാളെ രാവിലെ 8 മുതൽ 10 വരെ തിരുമുമ്പിൽപറ, 10ന് തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നവകം, സർപ്പപൂജ . വൈകിട്ട് 5.30മുതൽ തിരുമുമ്പിൽപറ, 8.30ന് തമ്പലക്കാട് വേദവ്യാസ കലാക്ഷേത്രയുടെ ആനന്ദനടനം.