പാലാ: സെന്റ് തോമസ് കോളജ് അലംമ്‌നി അസോസിയേഷൻ എർപ്പെടുത്തിയ ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ സ്മാരക കർഷക അവാർഡ് സമർപ്പണം 18ന് 3.30ന് നടക്കും. കോളേജിന്റെ പുതിയ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡിജോ കാഷൻ അദ്ധ്യക്ഷത വഹിക്കും. കോളേജ് മാനേജർ മാർ ജേക്കബ് മുരിക്കൻ യോഗം ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർത്ഥിയും ജലസേചന വകുപ്പു മന്ത്രിയുമായ റോഷി അഗസ്റ്റിനെ യോഗത്തിൽ ആദരിക്കും. അലംമ്‌നി അസോസിയേഷൻ ഏർപ്പെടുത്തിയിരിക്കുന്ന കർഷക അവാർഡ് അഡ്വ. വി.ജെ. ജോസ് വലിയവീട്ടിലിന് ജലസേചനവകുപ്പ് മന്ത്രി അഗസ്റ്റിൻ സമ്മാനിക്കും. കുന്നത്തേടം ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡിനർഹരായ രവി പാലായ്ക്കും, അഡ്വ. കെ.ടി. ജോസഫിനും 10,000 രൂപയുടെ ക്വാഷ് അവാർഡും പ്രശംസാഫലകവും മാണി സി കാപ്പൻ എം.എൽ.എ സമ്മാനിക്കും.