കറുകച്ചാൽ: ചമ്പക്കര ആശ്രമംപടിയിൽ രണ്ടേക്കറോളം സ്ഥലത്ത് തീപിടിത്തം. മോനച്ചൻ പുളിമൂട്ടിലിന്റെ ഉടമസ്ഥതയിലുള്ള മുൻപ് ക്വാറി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പാമ്പാടി അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് സമീപത്തെ തോട്ടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചതിനാൽ വലിയ അപകടം ഒഴിവായി. പറമ്പിലെ അടിക്കാടുകളും വള്ളിപ്പടർപ്പുകളം പൂർണമായി കത്തിനശിച്ചു.