പരിയാരം: എസ്.എൻ.ഡി.പി യോഗം 63-ാം നമ്പർ എറികാട് ശാഖയിൽ ഉത്സവം 16 മുതൽ 20 വരെ നടക്കുമെന്ന് പ്രസിഡന്റ് ഇ.കെ പ്രകാശൻ, സെക്രട്ടറി പി.കെ ദിവാകരൻ, വൈസ് പ്രസിഡന്റ് പി.കെ മനോജ്, നിയുക്ത യൂണിയൻ കമ്മറ്റി പി.കെ പ്രദീപ് എന്നിവർ അറിയിച്ചു. 16ന് രാവിലെ 4ന് പള്ളിയുണർത്തൽ, 4.30ന് മഹാശാന്തിഹോമം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11നും 11.45നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം എം.എൻ ഗോപാലൻ തന്ത്രി, പ്രദീപ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകുന്നേരം 4.30ന് നടതുറക്കൽ, 6.30ന് ദീപാലങ്കാരപൂജ, 7ന് സേവവിളക്ക്, 8ന് നടയടപ്പ്. 17ന് രാവിലെ 4ന് പള്ളിയുണർത്തൽ, 6ന് അഷ്ടദ്രവ്യമഹാഗണിപതിഹോമം, വൈകിട്ട് 6.15ന് സമൂഹപ്രാർത്ഥന, 7ന് ഗുരുദേവ കൃതികളുടെ പാരായണം, 8ന് നടയടപ്പ്. 18ന് രാവിലെ 4ന് പള്ളിയുണർത്തൽ, 5ന് ഗുരുദേവസഹസ്രനാമാർച്ചന, 7ന് ഗുരുദേവ കൃതികളുടെ പാരായണം, 8ന് നടയടപ്പ്. 19ന് രാവിലെ 4ന് പള്ളിയുണർത്തൽ, വൈകുന്നേരം 4.30ന് നടതുറക്കൽ, 6.30ന് ഭഗവതിസേവ, 8ന് നടയടപ്പ്. 20ന് രാവിലെ 4ന് പള്ളിയുണർത്തൽ, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകുന്നേരം 6ന് ദീപാലങ്കാര പൂജ, തുടർന്ന് കൊടിയിറക്ക്, മംഗളാരതി, പ്രസാദവിതരണം.