കോട്ടയം : ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് എസ്.എൻ.ഡി.എസ് ജില്ലാ കമ്മിറ്റിയുമായി ചേർന്ന് സ്‌കൂൾ കോളേജ് തലങ്ങളിലെ അർഹരായ 400-ൽപ്പരം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി. കോട്ടയം ബസേലിയസ് കോളേജിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജിനൻ, ശ്രീനി ഈണം, ജയിംസ് ജോസഫ്, സുനിൽദേവ്, ബൈജു ശാന്തി, സനൽ, വി.വി വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.