കോട്ടയം: പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ ഉത്തരവിൽ സർക്കാർ ഡോക്ടർമാർക്ക് നേരിട്ട അവഗണനയിലും, അടിസ്ഥാന ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടികുറച്ചതിലും പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ സംസ്ഥാനതല വാഹന പ്രചാരണ ജാഥ ജില്ലയിൽ പര്യടനം നടത്തി. മുൻ സംസ്ഥാന എഡിറ്റർ ഡോ.പി.വിനോദ് ജാഥ ഉദ്ഘാടനം ചെയ്തു. ഡോ. ശബരിനാഥ് സി ദാമോദരൻ (ജില്ലാ പ്രസിഡന്റ്), ഡോ. ടോണി തോമസ് (ജില്ലാ സെക്രട്ടറി), ഡോ. കെ.എ മനോജ് (നിയുക്ത മിഡ്‌സോൺ ജോയിന്റ് സെക്രട്ടറി), ഡോ.വി.എൻ സുകുമാരൻ (മുൻ മിഡ്‌സോൺ വൈസ് പ്രസിഡന്റ്), ഡോ. മനു മുരളീധരൻ (ജില്ലാ ജോയിന്റ് സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം സംസ്ഥാന മിഡ്‌സോൺ ജോയിന്റ് സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ് ഉദ്ഘാടനം ചെയ്തു.