പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ഇത്തവണ കിഴപറയാർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ആറാട്ട് ഉത്സവം നടക്കുന്നത്. തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് ലയവിന്യാസം നടന്നു.
ഇന്ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30ന് ഉത്സവബലി, തുടർന്ന് ഭക്തിഗാനമേള, 12ന് ഉത്സവബലിദർശനം, വൈകിട്ട് 4ന് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്തെഴുന്നള്ളത്ത് 8.30ന് ഭരണങ്ങാനം ടൗണിൽ സ്വീകരണം, 12ന് എഴുന്നള്ളിപ്പ് തിരിച്ചുവരവും എതിരേല്പും, 1.30ന് വിളക്കിനെഴുന്നള്ളത്.