പാലാ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടർ, ഒരു ഡ്രൈവർ, വെഹിക്കൾ സൂപ്പർവൈസർ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് പത്തോളം ജീവനക്കാർക്ക് രോഗലക്ഷണങ്ങളുമുണ്ട്. ഇവർക്കുകൂടി രോഗം സ്ഥിരീകരിച്ചാൽ ഡിപ്പോയുടെ പ്രവർത്തനം അവതാളത്തിലാകും. നിരവധി സർവീസുകൾ റദ്ദാക്കേണ്ടിയും വരും. ഡിപ്പോയും പരിസരവും ശുചീകരിക്കണമെന്ന ആവശ്യം ജീവനക്കാർ ഉയർത്തിയിട്ടുണ്ട്.