ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 17ന് കൊടിയേറും.വൈകിട്ട് 5ന് ചിറ്റടിയിൽ കുടുംബകാരണവർ കൊടിക്കൂറയും കയറും സമർപ്പിക്കും. 7ന് കൊടിയേറ്റ്, തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര്, മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. സോപാനം ബേബി എം.മാരാർ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെമ്പൈ സ്മാരക അവാർഡ് ജേതാവ് തിരുവിഴ ജയശങ്കർ, സംഗീതജ്ഞൻ കെ.പി.എസി.രവി എന്നിവരെ ആദരിക്കും. തുടർന്ന് ഡോ.വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീതനിശ.

18ന് വൈകിട്ട് 6.30ന് നടനം മോഹനംനൃത്തം, 8.30ന് ഗാനമേള. 19ന് വൈകിട്ട് 7ന് ഭക്തിഗാനാമൃതം. 20ന് വൈകിട്ട് 6ന് ഭക്തിഗാനമേള, 7.30ന് ശാലുമേനോന്റെ നേതൃത്വത്തിൽ നടനവർഷിണി. 21ന് 5.30ന് ചാക്യാർകൂത്ത്, 7ന് കുടമാളൂർ നാട്യമണ്ഡലത്തിന്റെ കഥകളികിരാതം. 22ന് രാവിലെ 8ന് ശ്രീബലി, 4ന് കാഴ്ചശ്രീബലി, 7ന് പനമറ്റം രാധാദേവിയുടെ നേതൃത്വത്തിൽ നടനമാധുരി. 23ന് രാവിലെ 8ന് ശ്രീബലി, 4ന് കാഴ്ചശ്രീബലി, 6ന് തിരുമുമ്പിൽവേല. 24ന് 11ന് ഉത്സവബലി ദർശനം. രംഗമണ്ഡപത്തിൽ 11ന് ഭക്തിഗാനാമൃതം, 6ന് തിരുമുമ്പിൽവേല, 10ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. കലാവേദിയിൽ വൈകിട്ട് 6.30ന് സംഗീതസദസ്,8ന് നൃത്തവിസ്മയം.

25ന് പള്ളിവേട്ട ദിവസം രാവിലെ 8ന് ശ്രീബലി, 4ന് കാഴ്ചശ്രീബലി, 6.30ന് കൂടിവേല, 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, കലാവേദിയിൽ വൈകിട്ട് 6ന് തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, 9ന് ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേള.
26ന് വൈകിട്ട് 4ന് ആറാട്ടുപുറപ്പാട്, 6ന് ആറാട്ട്, 7.30ന് നൃത്ത സന്ധ്യ, 9ന് ചെങ്കോട്ട ഹരിഹര സുബ്രമണ്യത്തിന്റെ കച്ചേരി, പുലർച്ചെ 2ന് ആറാട്ട് എതിരേൽപ്പ്.