പാലാ. മൾട്ടി സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുത്തോലി തെക്കുംമുറിയിൽ പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് ആരംഭിക്കും. യൂണിറ്റിന്റെ ഉദ്ഘാടനം 17ന് രാവിലെ 10.30ന് ജോസ് കെ മാണി എം.പി നിർവഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത് മീനാഭവൻ ഉല്പന്ന വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എച്ച്.എം ജില്ലാ ഡയറക്ടർ ലിസി ആന്റണി ഉല്പന്നം സ്വീകരിക്കും. ജില്ലാ കൃഷി ഓഫീസർ ബീന ജോർജ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടക്കൽ, ളാലം ബ്ലോക്ക് മെമ്പർ അനില മാത്തുക്കുട്ടി, ഫാ.ജോസ് പൂവത്തുങ്കൽ, കെ.കെ.ബിന്ദു, എൻ.കെ.ശശികുമാർ, വിനോദ് വേരനാനി, ജി എസ് സന്തോഷ്‌കുമാർ, ടോബിൻ കെ അലക്‌സ്, ഔസേപ്പച്ചൻ തകടിയേൽ, ശ്രീജിത് എസ് നടുവിലേമഠം, സൈലജ മോഹനൻ എന്നിവർ പ്രസംഗിക്കും. സൊസൈറ്റി ചെയർമാൻ റോണി തകടിയേൽ സ്വാഗതവും എം.ഡി സാബു എബ്രാഹം നന്ദിയും പറയും.