പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ദീപസ്തംഭംപദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി 36 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഉടൻ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഒന്നാംഘട്ടത്തിൽ 15 ലൈറ്റുകൾ സ്ഥാപിച്ചു. രണ്ടാംഘട്ടത്തിൽ നിർമ്മിക്കേണ്ട 21ലൈറ്റുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ചിറ്റാർ പള്ളി ജംഗ്ഷൻ, പിഴക് പാലം ജംഗ്ഷൻ , കൊല്ലപ്പള്ളി പുളിച്ചമാക്കൽ കോളനി, പാമ്പൂരാം പാറ, നെല്ലാ നിക്കാട്ടുപാറ എസ്.സി. കോളനി, ഉറുകുഴി എസ്.സി. കോളനി, വേര നാൽ കവല, കൊടൂർക്കുന്ന്എസ് .സി. കോളനി, ഇടപ്പാടി പള്ളി ജംഗ്ഷൻ, എലിവാലി കുരിശുപള്ളിക്കവല , പുന്ന ത്താനം കോളനി, അമ്പലത്തറ കോളനി, പുത്തൻ ശബരിമല കോളനി, ചൂണ്ടച്ചേരി എസ് .സി . കോളനി , പതിക്കൽ കോളനി, പ്ലാക്ക ത്തൊട്ടി സങ്കേതം, രാജീവ് നഗർ കോളനി , ഭരണങ്ങാനം സെൻട്രൽ ജംഗ്ഷൻ , പറത്താനത്ത് ചേരിക്കൽ സങ്കേതം, പിഴക് പാലം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.