വെള്ളാവൂർ: കടയനിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം 16ന് കൊടിയേറും. വൈകിട്ട് 7ന് തന്ത്രി പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയടേയും, മേൽശാന്തി ജയപ്രകാശ് നമ്പൂതിരിയടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ച് 23 വരെ പുലർച്ചെ ആറു മുതൽ വിശേഷാൽ പൂജകൾ നടക്കും. 16ന് രാത്രി 8ന് ഗാനമേള, 17ന് രാത്രി 8ന് സംഗീതസദസ്, 18ന് രാത്രി 7.30ന് ഭജന, 19ന് രാത്രി 7.30ന് ഭജന, 20ന് രാത്രി 7.30ന് ഭജന, 21ന് പകൽ 9ന് ഉത്സവബലി, ഒന്നിന് മഹാ പ്രസാദമൂട്ട്, രാത്രി 7.30ന് ഭജന, 22ന് രാത്രി 7ന് സേവ, 11.30ന് പള്ളിവേട്ട എഴുന്നള്ളത്ത്, 23ന് വൈകിട്ട് 4ന് ആറാട്ട്, രാത്രി 11ന് കൊടിയിറക്ക്.