എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ശുചീകരണ ബോധവത്ക്കരണ പരിപാടിയുടെ സമാപനം കുറിച്ച് കൊണ്ട് എരുമേലിയിൽ പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു. എരുമേലി അസംപ്ഷൻ ഫെറോന പള്ളി പാരീസ് ഹാളിൽ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, എൻ. ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വിവിധ സന്നദ്ധ സംഘടനകൾ, സ്കൂൾ, കോളേജുകൾ, അയ്യപ്പഭക്ത സംഘടനകൾ, വ്യാപാരികൾ, ദേവസ്വം ബോർഡ് , ജമാത്ത് , ജനപ്രതിനിധികൾ, എരുമേലി മീഡിയ സെന്റർ , വിശുദ്ധിസേന, റസിഡൻസികൾ തുടങ്ങിയ സംഘടന പ്രതിനിധികളെ ആദരിച്ചു.