adv-a-raja-mla
അടിമാലി ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വിളക്കുകാലുകൾ അഡ്വ. എ രാജ എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു.

അടിമാലി : ടൗൺ ബ്യൂട്ടിഫിക്കേഷൻ പദ്ധതി അഡ്വ. എ രാജ എം.എൽ.എ ഉദ്ഘാടനംചെയ്തു.ടൗൺ കേന്ദ്രീകരിച്ച് പാതയോരങ്ങളിൽ 84 തൂണുകൾ സ്ഥാപിച്ചാണ് അലങ്കാര ചെടികൾ, സേളാർ വിളക്കുകൾ, മാലിന്യ സംഭരണി എന്നിവ സ്ഥാപിച്ചിട്ടുള്ളത്. സെന്റ് ജൂഡ് പള്ളി കവല മുതൽ ബസ് സ്റ്റാൻഡ് വരെയും സർക്കാർ സ്‌കൂൾ മുതൽ വീ.റ്റീ ജംങ്ഷൻ വരെയുമാണ് ഒരേ തൂണിൽ മൂന്നു തരം ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻ സി.ഡി. ഷാജി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ സതീഷ് കുമാർ,വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.