പാലാ: ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രോത്സവ നാളിൽ ഭഗവാനെ എഴുന്നള്ളിക്കുന്ന രഥം വലിക്കുന്നത് ഒരു വഴിപാടായി കാണുകയാണ് ഭക്തർ.
രാവിലെയും വൈകിട്ടുമുള്ള ശീവേലി എഴുന്നള്ളത്തുകൾക്കാണ് രഥം ഉപയോഗിക്കുന്നത്. രാവിലെ 8നും വൈകിട്ട് 6നും രാത്രി 8നുമാണ് രഥത്തിൽ എഴുന്നള്ളത്ത് നടക്കുന്നത്. ഈ സമയത്ത് രഥം വലിക്കുന്നത് ഭക്തരാണ്. മേൽശാന്തി വൈക്കം സനീഷ് ശാന്തികളുടെ നേതൃത്വത്തിലാണ് രഥത്തിൽ എഴുന്നള്ളത്ത്. നാളെ വരെയാണ് രഥത്തിൽ എഴുന്നള്ളത്ത്. പൂമാലകളും വൈദ്യുത ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച രഥത്തിൽ പ്രത്യേകം ഇരിപ്പിടവും ഭഗവാനായി ഒരുക്കിയിട്ടുണ്ട്. ഇന്ന് രാത്രി 7.30ന് തിരുവരങ്ങിൽ ഇടപ്പാടി തരംഗിണി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും.