
കോട്ടയം : ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 മുതൽ ഫെബ്രുവരി 17 വരെ നടത്തുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.റോഡ് സുരക്ഷ ആസ്പദമാക്കിയുള്ള മത്സരങ്ങളിൽ
സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെർച്വൽ ക്വിസ്, മുദ്രാവാക്യം സൃഷ്ടിക്കൽ എന്നിവയാണ് മത്സരങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ ഓൺലൈനായാണ് നടത്തുന്നത്. താത്പ്പര്യമുള്ളവർ ഗൂഗിൾ ഫോറം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. വിശദവിവരം www.natpac.kerala.gov.in ൽ ലഭിക്കും.