മുക്കൂട്ടുതറ: മുക്കൂട്ടുതറ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 16ന് ഉച്ചക്കഴിഞ്ഞ് മൂന്നിന് മുക്കൂട്ടുതറ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ ചരിത്ര സെമിനാർ നടക്കും. 1921 ആഗസ്റ്റ് മുതൽ 1922 ഫെബ്രുവരി വരെ നടന്ന മലബാർ കലാപത്തിന്റെ 100-ാം വാർഷികത്തോട് അനുബന്ധിച്ച് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 100 ചരിത്ര സംവാദ സദസുകളിലൊന്നിന്റെ ഭാഗമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം മൂന്നിന് പ്രമോദ് നാരായണൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എം.സി മാത്യു അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ അനിൽകുമാർ കോട്ടയം മുഖ്യപ്രഭാഷണം നടത്തും. മെമ്പർഷിപ്പ് കാമ്പെയ്ൻ ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസും പാഠപുസ്തക സമാഹരണം ഉദ്ഘാടനം എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി നിർവഹിക്കും. സെമിനാറിനോടൊപ്പം ഓയിൽപാം ഇന്ത്യാ ചെയർമാനും റാന്നി ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ എം.വി വിദ്യാധരനെയും പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനുമായ ഒ.പി.എ സലാമിനെയും ഡോ.ടി.എൽ മാത്യൂസ്, ജോയി പനച്ചിക്കൽ എന്നിവർ ചേർന്ന് സ്വീകരിക്കും.