വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വേദ മത പാഠശാലയുടെ ഉദ്ഘാടനം നാളെ ശബരിമല മുൻ മേൽശാന്തി മോനാട്ട് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. രാവിലെ 9ന് ക്ഷേത്ര ഊട്ടുപുര ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉപദേശകസമിതി പ്രസിഡന്റ് വി ആർ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. പ്രഥമ ക്ലാസിലേക്ക് പ്രവേശനം 25 കുട്ടികൾക്കായിരിക്കും. ക്ഷേത്ര ഉപദേശകസമിതിയുടെ മേൽനോട്ടത്തിൽ ഞായറാഴ്ച ദിവസം രാവിലെ 9 മുതൽ 10 വരെയായിരിക്കും ക്ലാസ് നടത്തുക. മണികണ്ഠൻ നമ്പൂതിരി നയിക്കുന്ന ക്ലാസിൽ 5 നും 18 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. ഉപദേശക സമിതിയുടെ നേതൃത്വത്തിൻ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണവും നല്കും.