കല്ലറ: ശ്രീശാരദ ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് നടന്ന കല്ലറപ്പൂരം പൂരപ്രേമികൾക്ക് ആവേശമായി. കല്ലറ ശ്രീശാരദ യൂത്ത്ട്രസ്റ്റ് നേതൃത്വം നൽകി. പൂരത്തോടനുബന്ധിച്ച് പാണ്ടിമേളവും അരങ്ങേറി. ഗജരാജൻ പുതുപ്പള്ളി കേശവൻ ദേവിയുടെ തിടമ്പേറ്റി. പുതുപ്പള്ലി സാധു, പാലാ കുട്ടിശങ്കരൻ എന്നീ ആനകൾ അകമ്പടിയായി. ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.