
നാരകത്ര : കുറവിലങ്ങാട് ഇലയ്ക്കാട് പുന്നക്കോട്ടിൽ അഡ്വ.പി.എൻ.ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. മീനച്ചിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധി സഭാംഗം, കുറവിലങ്ങാട് എൻ.എസ്.എസ് കരയോഗം സ്ഥാപക പ്രസിഡന്റ്, തൊടുപുഴ ഐശ്വര്യ റസിഡൻസി മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ലക്ഷ്മിക്കുട്ടിയമ്മ നാരകത്ര കുഴിയടിമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: അശ്വതി (എം.ജി യൂണവേഴ്‌സിറ്റി), മായാ. മരുമക്കൾ: സതീഷ്‌കുമാർ (എഞ്ചിനീയർ), പി.വി ഷിബു (തൊടുപുഴ ഐശ്വര്യ റസിഡൻസി). സംസ്‌കാരം ഇന്ന് രാവിലെ 11ന് നാരകത്ര കുഴിയടിമഠം വീട്ടുവളപ്പിൽ.