russ

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ (60) വീണ്ടും തിരഞ്ഞടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 12 വർഷം സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലുമുണ്ട്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയിലും അംഗമാണ്.
2006 ൽ ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ വാസപ്പന്റെയും ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത. മരുമകൻ: അലൻ ദേവ്.