തലയോലപ്പറമ്പ്: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിയുള്ളവർക്ക് ഉപകരണനിർണയ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയഅനിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്യാംകുമാർ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു വാസുദേവൻ നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ വി.കെ മഹിളാമണി, വികസനകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഷിനി സജു, പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി പഞ്ചായത്തംഗങ്ങളായ സോണിക, ശാലിനിമോഹൻ, കുര്യക്കോസ് തോട്ടത്തിൽ ,ആർ.നികിതകുമാർ, രാധാമണി മോഹൻ, ലിസി സണ്ണി, സച്ചിൻ ശേഖരൻ, നിയാസ്, സുമ, മിനിശിവൻ, ബേബി പൂച്ചക്കാടൻ, എന്നിവർ സംസാരിച്ചു.