വൈക്കം :ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ജോസഫ് 21ന് ചുമതലയേൽക്കും.ചുമതല ഏറ്റെടുക്കൽ സമ്മേളനം കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്യക്ഷത വഹിക്കും. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ് , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജില്ലയിലുള്ള കെ.പി.സി.സി ഭാരവാഹികൾ, നിർവ്വാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

വൈക്കം കോൺഗ്രസ് ഭവനിൽ ചേർന്ന ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സാബു പുതുപ്പറമ്പിൽ, എം.വി മനോജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗങ്ങളായ പി.വി. പ്രസാദ്, എം.എൻ. ദിവാകരൻ നായർ , പി.പി.തോമസ്, ജിജി പോത്തൻ, ജില്ലാ ഭാരവാഹികളായ വി.ടി. ജെയിംസ്, അഡ്വ.പി.വി.സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ ,രാജൻ കൊല്ലം പറമ്പിൽ, ജോമോൻ കളങ്ങര, മുഹമ്മദ് ബഷീർ, അച്ചൻകുഞ്ഞ് ചേക്കേന്തയിൽ, ദീപ ജേക്കബ്, ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.