puzhuk

മുണ്ടക്കയം: രണ്ട് ദിവസം നീണ്ടു നിന്ന അസംബനി തലപ്പാറമല അപ്പൂപ്പൻകാവിലെ ഉത്സവത്തിന് സമാപനമായി. ശനിയാഴ്ച രാവിലെ എട്ടിന് തലപ്പാറ അപ്പൂപ്പന് പുഴുക്കു പൊങ്കാലയും 10 ന് പൊങ്കാല നിവേദ്യവും നടന്നു. ക്ഷേത്രം മേൽശാന്തി എസ്. എൻ. പുരം പി.കെ.ബിനോയി മുഖ്യകാർമ്മികത്വം വഹിച്ചു. 7.30 ന് വെള്ളം കുടിപൂജ, 9.30 ന് കരിങ്കാളി അമ്മയ്ക്ക് മഹാഗുരുതി പൂജയും നടന്നു . ബി ജയചന്ദ്രൻ,ശാന്തിമാരായ ഹരികൃഷ്ണൻ മുണ്ടക്കയം, അനന്തു പുലിക്കുന്ന്, ബിനു അസംബനി, ബിനു നാരായണൻ മുണ്ടക്കയം, അഭിജിത്ത് പുലിക്കുന്ന് എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.