p

കോട്ടയം: കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ലെന്ന കോടതി നിരീക്ഷണത്തിനെതിരെ അപ്പീലിൽ വ്യക്തമായ വാദങ്ങൾ ഉയർത്താനാണ് പ്രോസിക്യൂഷന്റെ തീരുമാനം. ബലാത്സംഗ കേസിൽ ശിക്ഷിക്കാൻ ഇരയുടെ മൊഴി മാത്രം മതിയെന്ന പൊതു തത്വം കോടതി അംഗീകരിച്ചില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.

 പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്:

1)​ ഇരയുടെ മൊഴികൾ ചെറിയ വ്യതിയാനങ്ങളുടെ പേരിലാണ് കോടതി തള്ളിയത്. എന്നാൽ ഇത്തരം വ്യതിയാനങ്ങൾ മൊഴിയുടെ വിശ്വാസ്യതയാണ് ഉറപ്പാക്കുന്നത്. തത്ത പറയുന്നതുപോലെ മൊഴി ആവർത്തിക്കപ്പെടുന്നതാണ് പരിശോധിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

2)​ കന്യാസ്ത്രീമാരുടെ സാമൂഹ്യ പശ്ചാത്തലവും പരിമിതികളും കോടതി പരിശോധിച്ചില്ല. കർദ്ദിനാളിന് നൽകിയ പരാതിയിലും പീഡനത്തെപ്പറ്റി പറയുന്നുണ്ട്. ബാക്കി കാര്യങ്ങൾ നേരിട്ട് പറയാമെന്ന് കന്യാസ്ത്രീ അറിയിച്ചതും പരിമിതി മൂലമാണ്.

3)​ ബന്ധുവായ സ്ത്രീ നൽകിയ പരാതി തെറ്റാണെന്ന് അവർ തന്നെ കോടതിയിലും പൊലീസിലും മൊഴി നൽകിയെങ്കിലും വിശ്വാസത്തിലെടുത്തില്ല. അവരുടെ കത്തിലെ കാര്യങ്ങൾ മാത്രം ശരിയാണെന്ന് കണ്ടെത്തി കന്യാസ്ത്രീയെ അവിശ്വസിച്ചു.

4)​ ഇരയുടെ സാമൂഹ്യ പശ്ചാത്തലവും അവർ നേരിട്ട അനുഭവങ്ങളും കോടതി കണക്കിലെടുത്തില്ല. ലൈംഗിക പീഡനമെന്നും ബലാത്സംഗമെന്നും മാറിമാറി പറഞ്ഞത് ഇരയുടെ മൊഴിയിലെ പോരായ്മയായി കണക്കാക്കിയത് ശരിയായില്ല.

5)​ ബിഷപ്പുമൊത്ത് ഒരുമിച്ച് ചടങ്ങിൽ പങ്കെടുത്തതും കാറിൽ സഞ്ചരിച്ചതും ഇരയുടെ ദുർവിധി ആയാണ് കാണേണ്ടത്.

6)​ ബിഷപ്പാണ് അധികാരിയെന്ന വാദം കോടതി അംഗീകരിച്ചു. എന്നാൽ വിശ്വാസത്തിന് അധിഷ്ഠിതമായി നിലകൊള്ളുന്ന കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കാര്യം കോടതി അംഗീകരിച്ചില്ല.

7)​ സംഭവ ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ രാത്രി ബിഷപ്പ് തങ്ങിയെന്ന കാര്യം കോടതി അംഗീകരിച്ചു. എന്നാൽ അതിന് ശേഷം ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ മൊഴി തള്ളി.

8)​ ഇരയുടെ മൊബൈൽ ഫോൺ കോടതിയിൽ നിന്ന് മനപ്പൂർവം മറച്ചുവച്ചത് അല്ല. അത് ആക്രിക്കാരന് വിറ്റതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതാണ്. ഇതിന്റെ പേരിൽ ഇരയെ സംശയിക്കാൻ ആവില്ല.

9)​ പരാതി നൽകാൻ വൈകിയതിനുള്ള ശരിയായ കാരണങ്ങളും ഇര അനുഭവിച്ച മാനസിക പീഡനങ്ങളും വ്യക്തമാക്കിയിട്ടും കണക്കിലെടുത്തില്ല. ഇര ഉൾപ്പെടുന്ന സഭയുടെ ഉയർന്ന അധികാരിയാണ് പ്രതിയെന്ന് കോടതി അംഗീകരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇരയ്ക്ക് പ്രതിയെ ചെറുക്കാൻ കഴിയാത്തതും പരാതി നൽകാൻ വൈകുന്നതും സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്തില്ല.

ഫ്രാ​ങ്കോ​യെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്
21​ ​പോ​യി​ന്റു​ക​ൾ​ ​നി​ര​ത്തി

സ്വ​ന്തം​ലേ​ഖ​കൻ

കോ​ട്ട​യം​:​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​മു​ള​യ്ക്ക​ലി​നെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ ​കോ​ട​തി,​ ​ക​ന്യാ​സ്ത്രീ​യു​ടെ​ ​മൊ​ഴി​ ​പാ​ടെ​ ​ത​ള്ളി​ക്ക​ള​ഞ്ഞു.​ 21​ ​പോ​യി​ന്റു​ക​ൾ​ ​നി​ര​ത്തി​യാ​ണ് ​ക​ന്യാ​സ്ത്രീ​യു​ടെ​ ​മൊ​ഴി​യി​ലെ​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ ​വി​ധി​യി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നും​ ​വി​മ​ർ​ശ​ന​മു​ണ്ട്.​ ​ബി​ഷ​പ്പി​ന്റെ​ ​അ​റ​സ്റ്റ് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​ന്യാ​സ്ത്രീ​ക​ൾ​ ​എ​റ​ണാ​കു​ള​ത്ത് ​ന​ട​ത്തി​യ​ ​സ​മ​ര​ത്തെ​യും​ ​വി​ധി​യി​ൽ​ ​വി​മ​ർ​ശി​ക്കു​ന്നു.
ഇ​ര​യു​ടെ​ ​മൊ​ഴി​ ​മാ​ത്രം​ ​ക​ണ​ക്കി​ലെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​കേ​സ് ​തെ​ളി​യി​ക്കാ​ൻ​ ​ശ​ക്ത​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​പ്രോ​സി​ക്യൂ​ഷ​ന് ​ക​ഴി​ഞ്ഞി​ല്ല.​ ​മൊ​ഴി​യെ​ ​സാ​ധൂ​ക​രി​ക്കു​ന്ന​ ​ശാ​സ്ത്രീ​യ​ ​തെ​ളി​വു​ക​ളും​ ​സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും​ ​ശേ​ഖ​രി​ക്കു​ന്ന​തി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​വീ​ഴ്ച​യു​ണ്ടാ​യ​താ​യും​ 289​ ​പേ​ജു​ള്ള​ ​വി​ധി​യി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.

​ ​ആ​ദ്യ​മൊ​ഴി​യി​ൽ​ ​ലൈം​ഗി​ക​ ​പീ​ഡ​ന​മി​ല്ല

കു​റ​വി​ല​ങ്ങാ​ട് ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​ആ​ദ്യ​മൊ​ഴി​യി​ൽ​ 13​ ​ത​വ​ണ​ ​ലൈം​ഗി​ക​ ​പീ​ഡ​നം​ ​ന​ട​ന്നെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ല്ല.​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷ​മാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​സ​ഭാ​ ​നേ​തൃ​ത്വ​ത്തി​ന് ​ന​ൽ​കി​യ​ ​ആ​ദ്യ​ ​പ​രാ​തി​യി​ലും​ ​പീ​ഡ​നം​ ​ആ​രോ​പി​ച്ചി​ല്ല.

​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വ് ​ന​ൽ​കി​യി​ല്ല
ക​ന്യാ​സ്ത്രീ​യു​ടെ​ ​മൊ​ബൈ​ലും​ ​ലാ​പ്ടോ​പ്പും​ ​ഹാ​ജ​രാ​ക്കി​യി​ല്ല.​ ​ബി​ഷ​പ്പി​ന്റെ​ ​ശ​ല്യം​ ​മൂ​ലം​ ​ഫോ​ണും​ ​സിം​ ​കാ​ർ​ഡും​ ​ആ​ക്രി​ക്കാ​ർ​ക്ക് ​വി​റ്റെ​ന്ന​ ​മൊ​ഴി​യും​ ​വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല.​ ​ഫോ​ൺ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ലാ​പ്പി​ലേ​ക്ക് ​മാ​റ്റി​യെ​ന്ന് ​പ​റ​ഞ്ഞെ​ങ്കി​ലും​ ​ലാ​പ് ​ടോ​പ്പ് ​കേ​ടാ​യെ​ന്ന് ​പ​റ​ഞ്ഞ് ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വ് ​ന​ഷ്ട​മാ​ക്കി​യ​ത് ​ചെ​റി​യ​ ​കാ​ര്യ​മ​ല്ല.

​ ​ക​ന്യാ​സ്ത്രീ​യു​ടെ​ ​ഇ​-​മെ​യിൽ
പീ​ഡി​പ്പി​ച്ചെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്ന​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ന്യാ​സ്ത്രീ​ ​ബി​ഷ​പ്പി​ന് ​ഇ​ ​മെ​യി​ൽ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​ച്ചു.​ ​അ​ത​ല്ലൊം​ ​സൗ​ഹൃ​ദ​പ​ര​മാ​ണ്.

​ ​നി​ർ​ണാ​യ​കം​ ​ബ​ന്ധു​വി​ന്റെ​ ​പ​രാ​തി
ക​ന്യാ​സ്ത്രീ​ക്കെ​തി​രാ​യ​ ​ബ​ന്ധു​വി​ന്റെ​ ​പ​രാ​തി​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചു.​ ​പീ​ഡ​ന​ശേ​ഷം​ ​പ​രാ​തി​ ​ന​ൽ​കു​ന്ന​തി​ലു​ണ്ടാ​യ​ ​കാ​ല​താ​മ​സം​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​പ​രാ​തി​ക്കാ​രി​ക്ക് ​സാ​ധി​ച്ചി​ല്ലെ​ന്നും​ ​കോ​ട​തി​ ​വി​ല​യി​രു​ത്തി.

ഫ്രാ​ങ്കോ​ ​കേ​സി​ൽ​ ​അ​പ്പീൽ
സാ​ദ്ധ്യ​ത​ ​തേ​ടി​ ​പൊ​ലീ​സ്

കോ​ട്ട​യം​:​ ​ക​ന്യാ​സ്ത്രീ​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​യെ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​വെ​റു​തേ​ ​വി​ട്ട​തി​നെ​തി​രെ​ ​അ​പ്പീ​ലി​ന് ​പൊ​ലീ​സ് ​നീ​ക്ക​മാ​രം​ഭി​ച്ചു.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡി.​ശി​ല്പ​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ഡ്വ.​ ​ജി​തേ​ഷ് ​ജെ.​ബാ​ബു​വി​നോ​ട് ​ഇ​ന്ന​ലെ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി.​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​ഡി.​ജി.​പി​ ​മു​ഖേ​ന​ ​സ​ർ​ക്കാ​രി​ന് ​ക​ത്ത് ​ന​ൽ​കും.​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ൽ​ ​നി​ന്ന് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യ​ ​ശേ​ഷ​മാ​വും​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക.
'​'​ ​അ​പ്പീ​ലി​നു​ള്ള​ ​സാ​ദ്ധ്യ​ത​യാ​ണ് ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ 60​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​ആ​റു​മാ​സം​ ​വ​രെ​ ​അ​പ്പീ​ൽ​ ​കാ​ല​യ​ള​വു​ണ്ട്.​ ​മ​ഠ​ത്തി​ന് ​ഇ​പ്പോ​ൾ​ ​ആ​വ​ശ്യ​മാ​യ​ ​സു​ര​ക്ഷ​യു​ണ്ട്'​'​-​ ​ഡി.​ശി​ല്പ​ ​പ​റ​ഞ്ഞു.