കോട്ടയം: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ടി കെ മാധവൻ നേതൃത്വം നൽകിയ തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമരത്തിന്റെ 95ാം വാർഷികം ഗാന്ധിജിയുടെ സന്ദർശനത്തിന്റെ 85ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ടി.കെ. മാധവൻ ട്രസ്റ്റ് ടി.കെ. മാധവൻ സ്മാരക സാഹിത്യ പുരസ്‌കാരം നൽകുന്നു. നവോത്ഥ നചരിത്രം, ജീവചരിത്രം, ആത്മകഥ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള മൗലീക കൃതിക്കാണ് 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ലഭിക്കുക. 2017 ജനുവരി 1ന് ശേഷം 1ാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാർഡിനായി പരിഗണിക്കുക. ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും വായനക്കാർക്കും ഗ്രന്ഥങ്ങൾ അവാർഡിനായി അയയ്ക്കാം. കൃതികളുടെ രണ്ടു കോപ്പികൾ വീതം സെക്രട്ടറി, ടി.കെ മാധവൻ സ്മാരക ട്രസ്റ്റ് ചരിത്ര പഠന ഗവേഷണകേന്ദ്രം. തിരുവാർപ്പ്. കോട്ടയം 20 എന്ന വിലാസത്തിൽ മാർച്ച് 25ന് മുമ്പായി ലഭിക്കണം. ഫോൺ: 9446330257.