ചിറക്കടവ്: പുളിമൂട് കവലയിൽ പുളിമൂട് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ഉഷ ശ്രീകുമാർ നിർവഹിച്ചു. രക്ഷാധികാരി എം.കെ.ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. വി.പി.രാജൻ, ശ്രീധരൻ നമ്പൂതിരി, കെ.രാജേന്ദ്രൻ, സരസമ്മ രാജൻ, എം.എൻ.രാമചന്ദ്രൻപിള്ള, എ.ബി.സുരേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.