esram

കോട്ടയം : പി.എഫ്, ഇ.എസ്.ഐ അംഗത്വമില്ലാത്ത അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മേലിൽ തൊഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷൻ പദ്ധതിയിൽ കോട്ടയം മുടന്തുന്നു. അംഗത്വമെടുക്കാൻ ബാങ്ക് അക്കൗണ്ട്, ആധാർകാർഡ് എന്നിവ ഉള്ള, 16- 59 പ്രായപരിധിയിലുള്ള അസംഘടിത തൊഴിലാളികൾക്ക് അപേക്ഷിക്കാം. സ്മാർട്ട്‌ഫോൺ വഴി വീട്ടിലിരുന്നും അപേക്ഷ നൽകാം. അല്ലാത്തവർക്ക് അക്ഷയ സെന്റർ വഴിയും പോസ്റ്റോഫീസ് വഴിയും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് യൂണിവേഴ്‌സൽ കാർഡ് ലഭിക്കും. ആ കാർഡ് അടിസ്ഥാനമാക്കിയാവും ഭാവിയിൽ ആനുകൂല്യങ്ങൾ അനുവദിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ പദ്ധതിക്ക് വൻ പ്രചാരം നൽകുന്നുണ്ട് ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള പായിപ്പാട്, പൂവൻതുരുത്ത്, കൂരോപ്പട തുടങ്ങിയിടങ്ങളിൽ പോസ്റ്റ്ഓഫീസുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തിയിരുന്നു.

അപേക്ഷിച്ചത്:

കേരളം: 5324493

കോട്ടയം: 243544

 രജിസ്റ്റർ ചെയ്തവർ മേഖല തിരിച്ച്:

കാർഷികം: 53081, ഗാർഹികം: 41481,വസ്ത്രനിർമ്മാണം : 29040,നിർമ്മാണം : 25114,

ഓട്ടോമൊബൈൽ: 21115,ആരോഗ്യം : 10067,ഓഫീസ്: 7219,വിദ്യാഭ്യാസം: 5786 , അസംസ്‌കൃത നിർമ്മാണം : 5685