
കുമരകം: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ രജത ജൂബിലി സമ്മേളനം ഇന്ന് കവണാറ്റിൻകരയിൽ നടക്കും. 9.30 ന് ജില്ലാ പ്രസിഡന്റ് പി.എസ്. അജയൻ പതാക ഉയർത്തും, 10 - ന് സി.പി.ഐ മണ്ഡലം പ്രസിഡന്റ് ബിനു ബാേസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജില്ലാ സെക്രട്ടറി. സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് രത്നം മുഖ്യപ്രഭാഷണം നടത്തും മനോജ് കരീമഠം, ആർഷ ബൈജു , എ.പി. സലിമോൻ , അശോകൻ കരീമഠം, സി.കെ.പ്രസേനൻ , ശ്രീനി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് പ്രതിനിധി സമ്മേളനവും നടക്കും.