കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. ഇന്നലെ ഉത്സവബലി, കാഴ്ച്ചശ്രീബലി, ദീപാരാധന, ക്ഷേത്രാചാര്യൻ ബോധാനന്ദ സ്വാമികളുടെ അനുസ്മരണവും ജ്യോതി പ്രകാശനവും നടന്നു. തുടർന്ന്, അത്താഴപൂജ, പള്ളിവേട്ടയ്ക്ക് പുറപ്പാട്, പള്ളി നായാട്ട് എന്നിവയും നടന്നു. സമാപനദിവസമായ ഇന്ന് രാവിലെ 6ന് നടതുറക്കൽ, പള്ളിയുണർത്തൽ, വൈകുന്നേരം മൂന്നിന് യാത്രാബലി, ആറാട്ട് പുറപ്പാട്, 5.45ന് ആറാട്ട് വിളക്ക്, 6ന് തിരുആറാട്ട്, 6.30ന് ദീപാരാധന (ആറാട്ട് കടവിൽ), 7.30ന് ആറാട്ട് എഴുന്നള്ളിപ്പ്, താലപ്പൊലി, 9.30ന് കൊടിയിറക്ക്, വലിയകാണിക്ക.