കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കോട്ടയം യൂണിയൻ നേതൃസംഗമം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് മാന്നാനം ശാഖാ യോഗം ഹാളിൽ നടക്കും. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട് നിർവഹിക്കും. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ, ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് ജോനകംവിരുതിൽ, യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി. ആക്കളം, സെക്രട്ടറി എം.എസ് സുമോദ്, സൈബർ സേന ഭാരവാഹികളായ ഷെൻസ് സഹദേവൻ, ബിബിൻ ഷാൻ തുടങ്ങിയവർ പങ്കെടുക്കും.