മുണ്ടക്കയം ഈസ്റ്റ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. മുണ്ടക്കയം ഈസ്റ്റ്, പെരുവന്താനം, പാലൂർക്കാവ്, മുക്കുളം തുടങ്ങിയ മേഖലകളിലെ ദുരിതമനുഭവിച്ച വ്യാപാരികൾക്കാണ് ധനസഹായം നൽകിയത്. യൂണിറ്റ് പ്രസിഡന്റ് ജേക്കബ് സി. കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ ദുരിതാശ്വാസ ഫണ്ട് വിതരണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി ഹസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജെ ആന്റണി, ജില്ലാ ട്രഷറർ സണ്ണി പയ്യംപള്ളിൽ, ജില്ലാ സെക്രട്ടറി ജെയിംസ് മാത്യു, ബ്ലോക്ക് പ്രസിഡന്റ് ടി.ജെ മാത്യു, ട്രഷറർ പി.എം റഷീദ് എന്നിവർ സംസാരിച്ചു.