മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും ലഭ്യമായി. എരുമേലി, മുണ്ടക്കയം, പാറത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നീ സ്ഥലങ്ങളിലായിരിക്കും ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക. കെ.എസ്.ഇ.ബി നേരിട്ടാണ് പദ്ധതി നടപ്പിലാക്കുക. പെയ്‌മെന്റ് ആപ്പ് ഉപയോഗിച്ചായിരിക്കും ചാർജിംഗ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതി എത്രയും വേഗം പ്രാവർത്തികമാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.