adhar

കറുകച്ചാൽ: കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ നിന്ന് വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഡിസെബിലിറ്റി പെൻഷൻ എന്നിവ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന പിങ്ക്, മഞ്ഞ റേഷൻ കാർഡുള്ള ബി.പി.എൽ വിഭാഗത്തിൽ പെടുന്ന ഗുണഭോക്താക്കളിൽ 1 മുതൽ 4 വരെയുള്ള വാർഡിലുള്ളവർ 18നും 5 മുതൽ 9 വരെയുള്ള വാർഡിലുള്ളവർ 19നും 9 മുതൽ 12 വരെയുള്ള വാർഡിലുള്ളവർ 20നും 13 മുതൽ 16 വരെയുള്ള വാർഡിലുള്ളവർ 21നും ബി.പി.എൽ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് കറുകച്ചാൽ പഞ്ചായത്തിൽ എത്തിക്കുകയോ ജനപ്രതിനിധികളുടെ കൈവശം ഏൽപ്പിക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.