പാലാ: മലയാള ജീവിതത്തിന്റെയാകെ നവോത്ഥാന നായകനാണ് മഹാകവി കുമാരനാശാനെന്ന് പ്രമുഖ കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. മഹാകവി എന്നതിനപ്പുറം മലയാളത്തിലെ ഏറ്റവും വലിയ സാമൂഹ്യപരിഷ്‌കർത്താവുമായിരുന്നു അദ്ദേഹമെന്ന് ഏഴാച്ചേരി ചൂണ്ടിക്കാട്ടി.

മഹാകവി കുമാരനാശാന്റെ 98ാം ചരമവാർഷിക ദിനാചരണ ഭാഗമായി സമഭാവന കൂട്ടായ്മ സംഘടിപ്പിച്ച കുമാരനാശാൻ അനുസ്മരണാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. സി.ജെ. സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.

എസ്. എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമാരി ഭാസ്‌ക്കരൻ മല്ലികശ്ശേരി, സിന്ധു ബിജു വൈക്കം, മായാ ഹരിദാസ്, ലതാ സിബി കൊല്ലപ്പിള്ളി, വിസ്മയ സുജാത, അനു വിപിൻദാസ്, വൃന്ദമനു രാമപുരം, ദേവരഞ്ജൻ ഹരി തുടങ്ങിയവർ സംസാരിച്ചു.