street-light

അടിമാലി. ദേശീയ പാതയോരത്ത് പഞ്ചായത്ത് സ്ഥാപിച്ച എൽ.ഇ.ഡി. സ്ട്രീറ്റ് ലൈറ്റുകൾ പ്രവർത്തന രഹിതം. 2018 - 19ൽ ജനകീയ ആസൂത്രണ പദ്ധതിയിൽപ്പെടുത്തി വാളറ മുതൽ കൂമ്പൻ പാറ വരെ 27 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 60 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. 3 വർഷത്തെ വാറന്റിയോട് അനേർട്ടിന്റെ മോഡൽ ടൈപ്പ് 2 സ്ടീറ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ കാലാകാലങ്ങളിൽ കൃത്യമായി അറ്റകുറ്റപ്പണികളും നടത്താതിരുന്നതിനെ തുടർന്ന് മിക്ക ലൈറ്റുകളും നശിച്ചു കഴിഞ്ഞു. ഇവയുടെ സ്റ്റോറേജ് ബാറ്ററികളും സോളാർ പാനലുകളും പ്രവർത്തനക്ഷമം അല്ലാത്തതിനെ തുടർന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായി അറ്റകുറ്റ പണികൾ സോളാർ ലൈറ്റ് സ്ഥാപിച്ച കമ്പിനിയെ കൊണ്ട് ചെയ്യിപ്പിക്കാതെയിരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. 2021 ൽ കരാർ വ്യവസ്ഥയും അവസാനിച്ചു. പുതിയ കരാറുകാരെ കണ്ടെത്തി സോളാർ സ്ടീറ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.