ചാന്നാനിക്കാട് : ചാന്നാനിക്കാട് വയോജന വേദിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസയേഷന്റെയും മഹാത്മജി മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്നുവിതരണവും നടന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡന്റ് പി.പി നാണപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി അനിൽ, പഞ്ചായത്ത് മെമ്പർമാരായ എൻ.കെ.കേശവൻ, ഡോ.ലിജി വിജയകുമാർ, കെ.എസ്.എസ്.പി.യു സെക്രട്ടറി പി.ജി.അനിൽകുമാർ, ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ്, സി.കെ മോഹനൻ, പി.എ ഉപ്പായി തുടങ്ങിയവർ പങ്കെടുത്തു. ഡോ.രാമാനുജൻ നായർ, ഡോ.പി.കെ സുരേഷ് എന്നിവർ ക്ലാസെടുത്തു. ഡോ.വി.ബി ഗോപാലകൃഷ്ണൻ, ഡോ.രാമാനുജൻ നായർ, ഡോ.പി. കെ സുരേഷ്, ഡോ. അശോക് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.