ആർപ്പൂക്കര: ഗ്രാമപഞ്ചായത്തിൽ നിന്നും വാർദ്ധക്യ, വിധവ, ഭിന്നശേഷികാർക്കുള്ള പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഫോൺ നമ്പർ സഹിതം 19നകം വാർഡ് മെമ്പറെ ഏൽപ്പിക്കണം. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് വരേണ്ടതില്ലായെന്ന് പ്രസിഡന്റ് റോസിലി റ്റോമിച്ചൻ അറിയിച്ചു.