കോട്ടയം: ഇരാറ്റുപേട്ട-വാഗമൺ-പീരുമേട് റോഡിന്റെ അറ്റകുറ്റപ്പണിക്ക് ടെൻഡർ നടപടി പൂർത്തിയായെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഉടൻ നിർമ്മാണം ഉടൻ ആരംഭിക്കും. പാച്ച് വർക്കുകൾ മാത്രം നടത്തിയിരുന്ന റോഡ് പൂർണമായും തകർന്നെന്ന് നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. 2016 ൽ 63.99 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിയിൽ ഇടംപിടിച്ചിരുന്ന റോഡ് നിർമ്മാണം സ്ഥലമേറ്റെടുപ്പിൽ കുടുങ്ങി നിന്നു. അതുവരെ കാത്തിരിക്കാൻ കഴിയില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.