വൈക്കം: യുവജനങ്ങളുടെ സാമൂഹ്യസാമ്പത്തിക പ്രശ്‌നങ്ങളെ സ്വയം ഏറ്റെടുത്ത് കർമ്മരംഗത്ത് സജീവമാകാൻ യൂത്ത്മൂവ്‌മെന്റിന്റെ പ്രവർത്തകർ തയ്യാറാകണമെന്ന് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ യുവജന പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ സംഘബോധം കൊണ്ട് നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് കോട്ടയം, അനിൽ കണ്ണാടി, ജില്ലാ പ്രസിഡന്റ് ശ്രീദേവ് കെ. ദാസ്, ജില്ലാ സെക്രട്ടറി അനീഷ് ഇരട്ടിയാനി, യൂണിയൻ സെക്രട്ടറി കെ.റ്റി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി.സന്തോഷ്, യൂണിയൻ കൗൺസിലർ രാജേഷ്‌മോഹൻ, യൂണിയൻ കൗൺസിലർ സെൻ സുകുണൻ, സാജു കൊക്കാട്,ജോയ്ന്റ് സെക്രട്ടറി രമേഷ്‌കോക്കാട് എന്നിവർ പ്രസംഗിച്ചു.
ചിത്രവിവരണം:
എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയൻ നടത്തിയ യുവജന പ്രവർത്തക സമ്മേളനം കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യുന്നു