വൈക്കം : പഴുതുവള്ളി ഭഗവതിക്ഷേത്രത്തിൽ നടന്ന തിരിപിടിത്തം ഭക്തിസാന്ദ്രമായി. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ദീപം പകർന്നു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി ചെമ്മനത്തുകര ഷിബു എന്നിവർ കാർമ്മികരായി. വലിയ കാണിക്ക, വിളക്കിന് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും നടന്നു.ക്ഷേത്രം പ്രസിഡന്റ് കെ.പി.സാബു, സെക്രട്ടറി സി. ലത, വൈസ് പ്രസിഡന്റ് കെ.ബി. സുന്ദരേശൻ, ഓമനക്കുട്ടൻ, എം.കെ.ശശി, സുധീർ, ജയപ്രകാശ്, ബിനോയ്, സാംജി, ബാബു, ടി.പങ്കജാഷൻ, സജീവ് വാസുദേവൻ, ശ്യാം ബാബു, സജീവ് മാന്തുവള്ളി എന്നിവർ നേതൃത്വം നൽകി.