വൈക്കം : തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര മഹോത്സവത്തിന് പള്ളിവാളിൽ കാപ്പ്‌കെട്ടി ഉത്സവം തുടങ്ങി. ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരൻ മ്പൂതിരിയുടെ നേതൃത്വത്തിൽ തന്ത്രി കാശാങ്കോടത്ത് സുനേശൻ നമ്പൂതിരിയുടെയും മേൽശാന്തി റ്റി.എൻ. രാധാകൃഷ്ണന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് പള്ളിവാളിൽ കാപ്പ് കെട്ടിയത്. നിരവതി ഭക്തർ മങ്കളകരമായ ഈ ചടങ്ങിൽ പ്രാർത്ഥന അർപ്പിച്ചു പങ്കെടുത്തു. തുടർന്ന് ഉച്ചയ്ക്ക് അന്നദാനം നടത്തി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ ദേശതാലപ്പൊലി നടന്നു. തലയാഴം തൃപ്പക്കുടം മഹാദേവക്ഷേത്രത്തിൽ നിന്നാണ് ദേശതാലപ്പൊലി പുറപ്പെട്ടത്. 21 ന് പൂരം നക്ഷത്ര മഹോത്സവം ആഘോഷിക്കും. രാവിലെ അഷ്ടാഭിഷേകം, മഹാഗണപതിഹോമം, പഞ്ചവിംശതി കലശാഭിഷേകം, പന്തീരടി പൂജ, തോറ്റം പാട്ട്, പൂരം തൊഴൽ, അന്നദാനം, നാരങ്ങാ വിളക്ക്, ദീപക്കാഴ്ച, പുഷ്പാഭിഷേകം, മഹാകുരുതി എന്നിവയോടെ ഉത്സവം ആഘോിക്കും.
ദേവസ്വം പ്രസിഡന്റ് വി. ലക്ഷ്മണൻ, മാനേജർ ആർ. വിജയപ്പൻ, സെക്രട്ടറി കെ.ഡി. അശോകൻ, ട്രെഷറർ കെ. വേണുഗോപാൽ, എൻ.കെ. ലാലപ്പൻ, ഡി. പത്മനാഭൻ, പി.എസ്. ചന്ദ്രൻ, പി.ആർ. സുനിൽകുമാർ, എൻ.എസ്. സിദ്ധാർത്ഥൻ. മഹിളാസമാജം പ്രസിഡന്റ് സിനി ഉദയപ്പൻ, വൈസ് പ്രസിഡന്റ് സജിമോൾ പ്രദീപൻ, സെക്രട്ടറി തിലകമ്മ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.