വൈക്കം : നഗരസഭ വിദ്യാഭ്യാസ സമിതിയോഗവും സമഗ്രശിക്ഷ കേരള വൈക്കം ബി.ആർ.സി തല പ്രവർത്തന അവലോകനവും സത്യഗ്രഹ സ്മാരക ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലേഖ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ കമ്മിറ്റി ചെയർമാൻ സിന്ധു സജീവൻ മുഖ്യപ്രഭാഷണം നടത്തി. എം.ഇ.സി കോ-ഓർഡിനേറ്റർ മധുസൂധനൻ വിഷയാവതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രീത രാജേഷ്, ബി ചന്ദ്രശേഖരൻ കൺസിലർമാരായ അശോകൻ വെള്ളവേലി, എബ്രഹാം പഴയകടവൻ, എം.കെ മഹേഷ്, രാജശേഖരൻ, എ.സി മണിയമ്മ, രാധിക ശ്യം, ഗിരിജകുമാരി, അധ്യാപകരായ ഷാലിമോൾ, ഷിമീഷാ ബീവി എന്നിവർ പ്രസംഗിച്ചു.