വൈക്കം : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കും വികസനത്തെ തകർക്കുന്ന നിലപാടുകൾക്കുമെതിരായ സി.പി.ഐ പ്രചാരണ ജാഥ സമാപിച്ചു. പെരുന്തുരുത്തിൽ നിന്നാരംഭിച്ച പര്യടനം വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് കച്ചേരിക്കവലയിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, വൈസ് ക്യാപ്ടൻമാരായ സജീവ് ബി ഹരൻ, മായ ഷാജി, ഡയറക്ടർ കെ അജിത്ത്, ലീനമ്മ ഉദയകുമാർ, പി സുഗതൻ, സി.കെ ആശ എംഎൽഎ, ഇ.എൻ ദാസപ്പൻ, പി പ്രദീപ്, എ.സി ജോസഫ്, പി.എസ് പുഷ്‌കരൻ, എൻ അനിൽ ബിശ്വാസ്, വി.കെ അനിൽകുമാർ, ഡി ബാബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. തലയോലപ്പമ്പ് മണ്ഡലംതല പ്രചാരണ ജാഥ തേവലക്കാട് സമാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ന് തീരുമാനിച്ചിരുന്ന കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുള്ള മാർച്ച് ഉപേക്ഷിച്ചു.
ഫോട്ടോ
സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ നടത്തിയ പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു