വൈക്കം: അക്കരപ്പാടം അണിതറയിൽ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം 18ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് ഭസ്മ കാവടികൾ, രാവിലെ ഇളനീർ താലഘോഷയാത്രകളും നടക്കും. കൂനംതൈ പുരുഷൻ തന്ത്രി, വൈക്കം ബിനു കരുണാകരൻ, ക്ഷേത്രം മേൽശാന്തി അജിത് മഹാദേവൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ശാഖ പ്രസിഡന്റ് ജി.ജയൻ, സെക്രട്ടറി എം.ആർ രതീഷ്, സദാശിവൻ, സുനിൽകുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.