തിടനാട്: എസ്.എൻ.ഡി.പി യോഗം 771 നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും ശാഖാ ഓഫീസ് പൂർണമായി കമ്പ്യൂട്ടർവത്ക്കരിച്ചതിന്റെ ഉദ്ഘാടനവും മീനച്ചിൽ യൂണിയൻ കമ്മിറ്റി അംഗം സി.ടി. രാജൻ രാമപുരം നിർവഹിച്ചു. മീനച്ചിൽ യൂണിയനിൽ ആദ്യമായി ഓഫീസ് പൂർണമായി കമ്പ്യൂട്ടർവത്ക്കരിച്ച ശാഖായെന്ന പദവി തിടനാട് ശാഖ നേടിയതായി അദ്ദേഹം അറിയിച്ചു. എം.ജി യൂണിവേഴ്‌സിറ്റി എം.എസ്.സി കണക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമൃത ഗോപാലകൃഷ്ണന് യോഗത്തിൽ സി.ടി രാജൻ ഉപഹാരം നൽകി. ശാഖാ പ്രസിഡന്റ് സന്തോഷ്‌കുമാർ കാരൂരത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുധാകരൻ കൊമ്പനാൽ, സെക്രട്ടറി സുധീഷ് ചെമ്പൻകുളം, കമ്മിറ്റി അംഗങ്ങളായ തങ്കച്ചൻ കുതിരക്കളം, വിജി പുളിന്താനം, അനിൽകുമാർ ചാത്തോത്ത്, അജയൻ കൃഷ്ണഭവൻ, ജൂബി പുന്നശേരിൽ, ബൈജു കല്ലുവാതുക്കൽ, അനൂപ് കെ.ഡി, സുനിതാ ജൂബി, ജിജി അനിൽ, അരുൺകുമാർ കെ.സി എന്നിവർ സംസാരിച്ചു.